വർക്കലയിൽ കിടപ്പുരോഗിയായ യുവാവിനെ സഹോദരൻ കുത്തിക്കൊന്നു

murder

വർക്കലയിൽ ജ്യേഷ്ഠൻ കിടപ്പ് രോഗിയായ സഹോദരനെ കുത്തിക്കൊന്നു. വർക്കല മെൽ വെട്ടൂർ കാർത്തികയിൽ സന്ദീപാണ്(47) കൊല്ലപ്പെട്ടത്. സഹോദരൻ സന്തോഷിനെ(52) പോലീസ് പിടികൂടി. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. റെയിൽവേ ജീവനക്കാരനായിരുന്ന സന്ദീപ് കഴിഞ്ഞ മൂന്ന് വർഷമായി ഫിക്‌സ് വന്ന് കിടപ്പിലാണ്

സന്ദീപിനെ പരിചരിക്കുന്നതിനായുള്ള തമിഴ്‌നാട് സ്വദേശിയായ മെയിൽ നഴ്‌സും വീട്ടിലുണ്ടായിരുന്നു. പ്രതി സന്തോഷ് വെറ്റിനറി ഡോക്ടറാണ്. നിലവിൽ ഇയാൾ സസ്‌പെൻഷനിലാണ്. സന്ദീപ് അവിവാഹിതനാണ്.
 

Share this story