ഭാരത് ജോഡോ യാത്ര: പാതയോരത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്‌ പാർട്ടിയുടെ ഹുങ്ക് എന്ന് ഹൈക്കോടതി

high court

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി പാതയോരങ്ങളിൽ അനധികൃത ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചതിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. ഇത് ഭരണപരാജയമാണ്. അനധികൃത ബോർഡുകൾ സ്ഥാപിക്കാൻ അനുമതി നൽകാൻ പാടില്ലായിരുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു

എല്ലാം കോടതിയാണോ ചെയ്യേണ്ടത്. സർക്കാരിന് ചില ഉത്തരവാദിത്വമുണ്ട്. ഒരു ഉത്തരവിടുന്നത് അത് നടപ്പാക്കാനാണ്. പാതയോരത്ത് ഇത്തരം ബോർഡുകൾ വെക്കാൻ ആരാണ് അനുമതി നൽകിയത്. ഭാരത് ജോഡോ യാത്രയിൽ അനധികൃത ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചത് രാഷ്ട്രീയ പാർട്ടിയുടെ ഹുങ്കാണ്

റോഡിൽ നിറയെ ഫ്‌ളക്‌സ് ബോർഡുകളാണ്. മൂന്ന് പ്രധാന പാർട്ടികളും ഇക്കാര്യത്തിൽ ഒരുപോലെയാണ് ഇത് പറയുന്ന ജഡ്ജിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
 

Share this story