ഭാരത് ജോഡോ യാത്രയിൽ വീണ്ടും പോക്കറ്റടി; ആലപ്പുഴ ഡിസിസി പ്രസിഡന്റിന്റെ പണം നഷ്ടപ്പെട്ടു

jodo

രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രക്കിടെ പോക്കറ്റടി പതിവാകുന്നു. ആലപ്പുഴ ഡിസിസി പ്രസിഡന്റിന്റെ പോക്കറ്റാണ് ഇന്ന് മോഷ്ടിക്കപ്പെട്ടത്. ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിന്റെ പോക്കറ്റിൽ നിന്ന് 5000 രൂപയാണ് മോഷണം പോയത്. പോക്കറ്റിൽ കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം

കൃഷ്ണപുരത്തെ സ്വീകരണത്തിനിടെയാണ് സംഭവം. നേരത്തെ തിരുവനന്തപുരം ജില്ലയിലെ പര്യടനത്തിലും പോക്കറ്റടി നടന്നിരുന്നു. രാഹുൽ ഗാന്ധിയെ കാണാൻ എത്തിയവരെയും ജാഥയിൽ പങ്കെടുത്തവരുടെയും പേഴ്‌സുകളാണ് പോക്കറ്റടിച്ചത്. കരമന, തമ്പാനൂർ എന്നിവിടങ്ങളിലെല്ലാം പലരുടെയും പേഴ്‌സും പണവും നഷ്ടപ്പെട്ടതായി പരാതിയുണ്ട്

ഇന്നാണ് ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചത്. കൃഷ്ണപുരത്ത് വെച്ചാണ് ജില്ലയിലേക്ക് യാത്രക്ക് സ്വീകരണം നൽകിയത്. ഇന്നത്തെ ആദ്യഘട്ട യാത്ര കായംകുളത്ത് സമാപിച്ചു. ആലപ്പുഴ ജില്ലയിൽ നാല് ദിവസമാണ് യാത്ര പര്യടനം നടത്തുന്നത്.
 

Share this story