കരിപ്പൂരിൽ വൻ സ്വർണ വേട്ട; മൂന്ന് കോടിയുടെ സ്വർണം പിടികൂടി, നാല് പേർ അറസ്റ്റിൽ

karipur

കരിപ്പൂർ വിമാനത്താവളത്തിൽ അഞ്ച് കേസുകളിൽ നിന്നായി മൂന്ന് കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. വിമാനത്തിന്റെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലും സ്വർണം കണ്ടെത്തി. നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്

കമ്പ്യൂട്ടർ പ്രിന്ററിനുള്ളിൽ കടത്തിയ 55 ലക്ഷം രൂപയുടെ സ്വർണവുമായി മലപ്പുറം സ്വദേശി അബ്ദുൽ ആഷിഖ് പിടിയിലായി. ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ തവനൂർ സ്വദേശി അബ്ദുൽ നിഷാർ, കൊടുവള്ളി സ്വദേശി സുബൈർ എന്നിവരെയും പിടികൂടിയിട്ടുണ്ട്. മറ്റൊരു കേസിൽ വടകര വില്ലിയാപ്പള്ളി സ്വദേശി അഫ്‌നാസിനെയും കസ്റ്റംസ് പിടികൂടി. വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് 1145 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഈ കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
 

Share this story