മഞ്ചേശ്വരത്ത് സ്‌കൂൾ ബസിലേക്ക് ബൈക്ക് ഇടിച്ചുകയറി; രണ്ട് കോളജ് വിദ്യാർഥികൾ മരിച്ചു
Fri, 13 Jan 2023

കാസർകോട് മഞ്ചേശ്വരത്ത് സ്‌കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കോളജ് വിദ്യാർഥികൾ മരിച്ചു. മിയപദവിയിൽ രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. മിയപദവി സ്വദേശികളായ അബി, പ്രതീഷ് എന്നിവരാണ് മരിച്ചത്.
കുട്ടികളെ എടുക്കാനായി പോകുകയായിരുന്ന സ്‌കൂൾ ബസിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. മൂന്ന് പേരാണ് ബൈക്കിലുണ്ടായിരുന്നത്. ഒരാൾ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. പരുക്കേറ്റ മൂന്നാമന്റെ നില ഗുരുതരമാണ്.