ഭാരത് ജോഡോ യാത്രയിൽ സിപിഐ പങ്കെടുക്കുമെന്ന് ബിനോയ് വിശ്വം

binoy

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ സിപിഐ പങ്കെടുക്കുമെന്ന് ബിനോയ് വിശ്വം എംപി. ഇന്ത്യ എന്ന ആശയത്തിന്റെ രക്ഷക്ക് വേണ്ടിയുള്ള നീക്കമാണ് ഭാരത് ജോഡോ യാത്രയെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും അയച്ച കത്ത് പരിഗണിച്ചാണ് തീരുമാനമെന്നും ബിനോയ് വിശ്വം പറഞ്ഞു

ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പൊതുവായിട്ടുള്ള ഐക്യത്തെ ഗൗരവമായി കാണുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. നിലവിൽ പഞ്ചാബിലൂടെയാണ് ഭാരത് ജോഡോ യാത്ര കടന്നുപോകുന്നത്. നാളെയോടെ യാത്ര ജമ്മു കാശ്മീരിലേക്ക് പ്രവേശിക്കും.
 

Share this story