പക്ഷിപ്പനി സ്ഥിരീകരിച്ച അഴൂർ പഞ്ചായത്തിൽ ഇന്ന് മുതൽ പക്ഷികളെ കൊന്നൊടുക്കും

bird

പക്ഷിപ്പനി സ്ഥിരീകരിച്ച തിരുവനന്തപുരം അഴൂർ പഞ്ചായത്തിൽ ഇന്ന് മുതൽ പക്ഷികളെ കൊന്നൊടുക്കും. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികൾ, കോഴി, താറാവ് ഉൾപ്പെടെയുള്ള മുഴുവൻ പക്ഷികളെയും കൊന്നൊടുക്കാനാണ് തീരുമാനം. പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ ജില്ലകൾക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്

ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ചിറയിൻകീഴ് അഴൂർ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. റാപിഡ് ആക്ഷൻ ഫോഴ്‌സിന്റെ നേതൃത്വത്തിലുള്ള ടീമാണ് പക്ഷികളെ കൊന്നൊടുക്കുക. ഉടമസ്ഥരായ കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ പഞ്ചായത്ത് യോഗം തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 2000 താറാവിനെയും കോഴികളെയും കൊല്ലും.
 

Share this story