ജഡ്ജിമാരുടെ പേരിൽ കോഴ: അഡ്വ. സൈബി ജോസിനെതിരായ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി

saiby

ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ സംഭവത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി കൊച്ചി സിറ്റി പോലിസ് കമ്മീഷണർ കെ. സേതുരാമൻ. പ്രത്യേക ദൂതൻ വഴിയാണ് പ്രസ്തുത റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. 

കോഴ നൽകിയ നിർമ്മാതാവിന്റെ ഉൾപ്പടെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തെളിയിക്കുന്ന മൊഴികൾ കൂടി ചേർത്ത് തയ്യാറാക്കിയതാണ് ഈ റിപ്പോർട്ട്. ഹൈക്കോടതി വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രാഥമിക പരിശോധന നടത്തിയത്.

സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച ഈ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമായിരിക്കും സൈബി ജോസിനെതിരെ കേസെടുക്കേണ്ടതുണ്ടോ എന്ന് ഡിജിപി തീരുമാനിക്കുക.

Share this story