ബഫർസോൺ: സർക്കാരിന് ജനസമൂഹത്തെ വഞ്ചിക്കുന്ന നിലപാട്; പ്രതിരോധിക്കുമെന്ന് വിഡി സതീശൻ

satheeshan

ബഫർസോൺ വിഷയത്തിൽ സംരക്ഷിത വനമേഖലക്ക് സമീപമുള്ള കർഷകരടക്കുള്ള ജനസമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നേരിട്ട് സ്ഥലപരിശോധന നടത്താതെ ഉപഗ്രഹ സർവേ റിപ്പോർട്ട് മാത്രം പരിഗണിച്ച് ബഫർ സോൺ നിശ്ചയിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. 

കേരളാ സ്‌റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവിയോൺമെന്റ് സെന്റർ പുറത്തുവിട്ട മാപ്പിൽ നദികൾ, റോഡുകൾ, വാർഡ് അതിരുകൾ എന്നിവ സാധാരണക്കാർക്ക് ബോധ്യമാകുന്ന തരത്തിൽ രേഖപ്പെടുത്തിയിട്ടില്ല. 14,619 കെട്ടിടങ്ങൾ ബഫർസോണിൽ ഉൾപ്പെടിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്. പ്രാദേശികമായ പരിശോധനകൾ ഇല്ലാതെ ബഫർസോൺ മാപ്പ് തയ്യാറാക്കിയത് സർക്കാർ ജനങ്ങലെ വെല്ലുവിളഇക്കുന്നതിന് തുല്യമാണ്. 

കർഷകരെയും സാധാരണക്കാരെയും ചേർത്തുനിർത്തേണ്ട സർക്കാർ ബഫർസോണിന്റെ പേരിൽ അവരെ ഒറ്റുകൊടുക്കാനാണ് ശ്രമിക്കുന്നത്. മനുഷ്യത്വരഹിതവും കർഷകവിരുദ്ധവുമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാനുള്ള സർക്കാർ നീക്കം ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും സതീശൻ പറഞ്ഞു.
 

Share this story