ബഫർസോൺ: കെസിബിസിയുടെ സമരം ദൗർഭാഗ്യകരമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

saseendran

ബഫർസോൺ വിഷയത്തിൽ കെസിബിസിയുടെ സമരം ദൗർഭാഗ്യകരമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. സാറ്റലൈറ്റ് സർവേ പ്രായോഗികമല്ലെന്ന ആരോപണത്തിൽ സർക്കാർ നിലപാട് അറിയിച്ചതാണ്. സാറ്റലൈറ്റ് സർവേയെ മാത്രം ആശ്രയിച്ചല്ല സർക്കാർ സുപ്രീം കോടതിയിൽ പ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. ജുഡീഷ്യൽ സ്വഭാവമുള്ള വിദഗ്ധ സമിതിയെ നിയോഗിച്ചിരിക്കുന്നത്. വിദഗ്ധസമിതിയുടെ വിശദമായ പരിശോധനാ റിപ്പോർട്ട് വന്നാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് മന്ത്രി പറഞ്ഞു

ആശങ്കയുള്ളവരും പരാതിയുള്ളവരും സമിതിയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കണം. ബഫർസോൺ വിഷയം സുപ്രീം കോടതിയുടെ തീരുമാനത്തെ ആശ്രയിച്ചുള്ളതാണ്. കേരളത്തിന്റെ ആവശ്യങ്ങൾ കൃത്യമായി സുപ്രീം കോടതിയെ അറിയിക്കുകയാണ് സർക്കാരിന്റെ ഉദ്ദേശ്യം. സുപ്രീം കോടതിയുടെ നിർദേശപ്രകാരം മാത്രമാണ് സാറ്റലൈറ്റ് സർവേയിലേക്ക് സർക്കാർ കടന്നത്. വിദഗ്ധ സമിതിയുടെ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
 

Share this story