ബഫർസോൺ: ബോധപൂർവം ആശങ്ക സൃഷ്ടിക്കുകയാണെന്ന് മന്ത്രി എം ബി രാജേഷ്

rajesh

ബഫർസോൺ വിഷയത്തിൽ ബോധപൂർവമായി ആശങ്ക സൃഷ്ടിക്കുകയാണെന്ന് മന്ത്രി എംബി രാജേഷ്. സർക്കാർ ജനങ്ങൾപ്പമാണെന്നും യാതൊരു വിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം ബഫർ സോൺ വിഷയത്തിൽ കർഷകർ ഉൾപ്പെടെ സംരക്ഷിത വനമേഖലയ്ക്ക് സമീപമുള്ള ജനസമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. 

ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി സർവ്വേ നടത്തിയത് എന്തിനാണെന്നും ഉപഗ്രഹ സർവേ റിപ്പോർട്ട് മൂന്നര മാസം കൊണ്ട് പൂർത്തിയാക്കിയതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. നേരിട്ട് സ്ഥല പരിശോധന നടത്താതെ ഉപഗ്രഹ സർവേ റിപ്പോർട്ട് മാത്രം പരിഗണിച്ച് ബഫർ സോൺ നിശ്ചിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല എന്നും സതീശൻ പറഞ്ഞു.
 

Share this story