ബഫർ സോണ്‍ പരാതി: അവസാന ദിവസം ഇന്ന്

തിരുവനന്തപുരം: ബഫർ സോണ്‍ മേഖലയുമായി ബന്ധപ്പെട്ട് പരാതികൾ സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ ഇന്നലെ വരെ ലഭിച്ചത് 60,000 -ത്തോളം പരാതികൾ. പരാതികൾ നൽകാനുള്ള സമയം ഇനി ദീർഘിപ്പിക്കില്ലെന്നു വനംവകുപ്പ് വ്യക്തമാക്കി.
ഇന്നലെ വരെ ലഭിച്ച പരാതികളിൽ ഏറിയപങ്കും പരിഹരിക്കാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. പരാതികളിലേറിയ പങ്കും വനംവകുപ്പിന് നേരിട്ട് പരിഹരിക്കാൻ കഴിയാത്തവയാണെന്ന് വനംവകുപ്പ് തന്നെ വ്യക്തമാക്കി. ബഫർ സോണ്‍ സംബന്ധിച്ച് വനംവകുപ്പ് പ്രസിദ്ധീകരിച്ച ഭൂപടത്തിൽ നിന്നും വിട്ടുപോയ നിർമിതികൾ സംബന്ധിച്ചു ലഭിച്ച പരാതികളിലാണ് തീർപ്പ് ഉണ്ടാക്കിയിട്ടുള്ളത്