കണ്ണൂർ വി സി പുനർ നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടു; കത്തുകൾ പുറത്തുവിട്ട് ഗവർണർ

Governor

കണ്ണൂർ വി സി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വി സി പുനർനിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടുവെന്നാണ് ഗവർണറുടെ ആരോപണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി അയച്ച കത്തുകൾ ഗവർണർ പുറത്തുവിട്ടു. വി സി പുനർനിയമനം ആവശ്യപ്പെട്ട് 2021 ഡിസംബർ 8ന് മുഖ്യമന്ത്രി ആദ്യ കത്ത് അയച്ചെന്നാണ് ഗവർണർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. രാജ്ഭവനിൽ നേരിട്ടെത്തി മുഖ്യമന്ത്രി ശുപാർശ ചെയ്തതായും ഗവർണർ പറഞ്ഞു

സർവകലാശാലാ ഭരണത്തിൽ ഇടപെടില്ലെന്ന് ജനുവരി 16ന് അവസാന കത്തും മുഖ്യമന്ത്രിയുടെ പക്കൽ നിന്ന് ലഭിച്ചതായും ഗവർണർ പറഞ്ഞു. ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്നത് ആക്രമണമാണെന്ന് സ്ഥാപിക്കാൻ കൂടുതൽ ദൃശ്യങ്ങളും ഗവർണർ പുറത്തുവിട്ടു. വാർത്താ സമ്മേളനത്തിൽ ആദ്യം തനിക്കെതിരെ നടന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങളാമ് ഗവർണർ പുറത്തുവിട്ടത്. 


 

Share this story