സിപിഎമ്മും സർക്കാരും ഒരു മതത്തിനും എതിരല്ല;സ്വാഗത ഗാനം വിവാദത്തിൽ എം വി ഗോവിന്ദൻ

govindan

കലോത്സവത്തിലെ സ്വാഗത ഗാനം സംബന്ധിച്ച് വിവാദമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഎമ്മും സർക്കാരും ഒരു മതത്തിനും എതിരല്ല. സർക്കാരിന്റെ ഈ നിലപാടിനെതിരെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടെങ്കിൽ അത് പരിശോധിക്കും. അത് തന്നെയാണ് കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റും പറഞ്ഞതെന്നും എം വി ഗോവിന്ദൻ പറഞ്ഞു

ത്രിപുരയിലെ രാഷ്ട്രീയ നീക്കം ബിജെപി അധികാരത്തിൽ വരാൻ പാടില്ലെന്നതിനാലാണ്. അതിന് അതാത് പ്രദേശത്ത് സഖ്യമുണ്ടാക്കുന്നതാണ്. കേരളാ ഘടകം വേറെയാണ്. ഇവിടെ ബിജെപിയില്ല. ഇവിടെ പ്രധാനമായും രണ്ട് മുന്നണികളാണ് മത്സരിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു
 

Share this story