സിപിഎം നേതാക്കൾ ഭക്ഷണത്തിന്റെ പേരിൽ പോലും വർഗീയത ഇളക്കിവിടുന്നു: സുരേന്ദ്രൻ

K Surendran

ഭക്ഷണത്തിൽ പോലും ചിലർ വർഗീയ വിഷം കലർത്താൻ ശ്രമിച്ചതു കൊണ്ടാണ് പഴയിടം മോഹനൻ നമ്പൂതിരിക്ക് ഇനി കലോത്സവത്തിന് ഭക്ഷണമൊരുക്കില്ലെന്ന് പ്രഖ്യാപിക്കേണ്ടി വന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സിപിഎം നേതാക്കൾ തന്നെയാണ് ജനങ്ങളെ ഭിന്നിപ്പിക്കാൻ ഭക്ഷണ വിവാദമുണ്ടാക്കിയതെന്നും സുരേന്ദ്രൻ പറഞ്ഞു

ഭരണകക്ഷി നേതാക്കൾ പച്ചയായ വർഗീയതയുണ്ടാക്കി കലോത്സവത്തിന്റെ നിറം കെടുത്തി. ഭക്ഷണത്തിന്റെ പേരിൽ പോലും വർഗീയത ഇളക്കിവിടുന്ന പ്രചാരണമാണ് സിപിഎം നേതാക്കളും സഹയാത്രികരും നടത്തിയത്. പച്ചക്കറി ഏതെങ്കിലും മതത്തിന്റേതല്ലെന്ന് ഇവർ മനസ്സിലാക്കണം. 

പഴയിടത്തിനെ ഇടതുപക്ഷക്കാർ ജാതീയമായി അവഹേളിച്ചതിനെ വിദ്യഭ്യാസ മന്ത്രി പോലും ശരിവെച്ചു. സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണം വെച്ച് ആളുകൾ മരിക്കുകയാണ്. ഇതൊന്നും പരിശോധിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ഭക്ഷ്യസുരക്ഷ ഒരുക്കാത്ത സർക്കാരാണ് കലോത്സവത്തിൽ നോൺ വെജ് വിളമ്പണമെന്ന അനാവശ്യ വിവാദമുണ്ടാക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു
 

Share this story