പാലായിൽ കേരളാ കോൺഗ്രസിന് വഴങ്ങി സിപിഎം; ജോസീൻ ബിനോ ചെയർമാൻ സ്ഥാനാർഥി
Thu, 19 Jan 2023

പാലാ നഗരസഭയിൽ കേരളാ കോൺഗ്രസ് എമ്മിന്റെ സമ്മർദത്തിന് വഴങ്ങി സിപിഎം. ചെയർമാൻ സ്ഥാനാർഥിയായി ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി ജോസീൻ ബിനോയെ തീരുമാനിച്ചു. നഗരസഭയിലെ ഏക സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടത്തെ ചെയർമാനാക്കാനാണ് സിപിഎം ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കേരളാ കോൺഗ്രസ് ശക്തമായ എതിർപ്പ് ഉന്നയിച്ചതോടെയാണ് സിപിഎം തീരുമാനം മാറ്റിയത്
ചെയർമാനെ സിപിഎമ്മിന് തീരുമാനിക്കാമെന്ന് ജോസ് കെ മാണി ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ ബിനുവിനെ ചെയർമാനാക്കുന്നതിൽ പ്രാദേശിക നേതൃത്വം എതിർപ്പ് ഉന്നയിക്കുകയും ചെയ്തു. ഇതോടെയാണ് സിപിഎം വഴങ്ങിയത്.