വർഗീയതയ്ക്കെതിരെ ജനമുന്നേറ്റ യാത്ര നടത്താൻ സിപിഎം
Fri, 13 Jan 2023

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെയും ആർഎസ്എസിന്റെയും വർഗീയ നിലപാടുകൾക്കെതിരെ ഫെബ്രുവരി 20 മുതൽ മാർച്ച് 18 വരെ ജനമുന്നേറ്റ യാത്ര സംഘടിപ്പിക്കാൻ സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്.
കാസർഗോട്ട് നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന ജാഥയുടെ ക്യാപ്റ്റൻ എം.വി.ഗോവിന്ദനാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവാണ് ജാഥാ മാനേജറുടെ ചുമതല നിർവഹിക്കും. എം.സ്വരാജ്, സി.എസ് സുജാത, ജെയ്ക് സി. തോമസ്, കെ.ടി. ജലീൽ എന്നിവരാണ് ജാഥാംഗങ്ങൾ.