ബിബിസി ഡോക്യൂമെന്ററി പ്രദർശനത്തിന് സിപിഎം സംരക്ഷണം നൽകും: എം വി ജയരാജൻ

jayarajan

ഗുജറാത്ത് കാലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് പാർട്ടി സംരക്ഷണം നൽകുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന്റെ പേരിൽ കേസെടുക്കുന്നെങ്കിൽ എടുക്കട്ടെ. ജയിലിൽ പോകാനും തയ്യാറാണ്. മാധ്യമ വിലക്ക് നടത്തിയത് കൊണ്ട് വംശഹത്യ എന്ന യാഥാർഥ്യം ഇല്ലാതാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യത്തുടനീളം ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാനാണ് ഡിവൈഎഫ്ഐ തീരുമാനമെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ക്യാമ്പസുകളിൽ പ്രദർശിപ്പിക്കുമെന്ന് എസ്എഫ്ഐയും അറിയിച്ചിട്ടുണ്ട്.

Share this story