കേന്ദ്രത്തിന്റെയും ആർഎസ്എസിന്റെയും വർഗീയ നിലപാടുകൾക്കെതിരെ ജന മുന്നേറ്റ ജാഥയുമായി സിപിഎം
Fri, 13 Jan 2023

കേന്ദ്രത്തിന്റെയും ആർഎസ്എസിന്റെയും വർഗീയ നിലപാടുകൾക്കെതിരെ ജനമുന്നേറ്റ ജാഥക്കൊരുങ്ങി സിപിഎം. ഫെബ്രുവരി 20 മുതൽ മാർച്ച് 18 വരെയാണ് എംവി ഗോവിന്ദൻ നയിക്കുന്ന ജനമുന്നേറ്റ ജാഥ നടക്കുക. കാസർകോട് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് അവസാനിക്കുന്നതാണ് ജാഥ. കേന്ദ്രസർക്കാരിന്റെയും ആർഎസ്എസിന്റെയും നിലപാടുകൾക്കെതിരെ ജനമുന്നേറ്റം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സി എസ് സുജാത, എം സ്വരാജ്, പികെ ബിജു, കെടി ജലീൽ എന്നിവരാണ് ജാഥാ അംഗങ്ങൾ
ആലപ്പുഴയിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ആലപ്പുഴയല്ല, എവിടെയായാലും സംഘടനാപരമായി പരിശോധിക്കേണ്ടത് പരിശോധിക്കും. ഷാനവാസ് കുറ്റക്കാരനല്ലെന്ന് പാർട്ടി പറഞ്ഞിട്ടില്ല. അന്വേഷണം നടക്കട്ടെയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.