പോലീസ്-എക്‌സൈസ് സേനകൾക്കായി 130ലധികം ബൊലേറോ വാങ്ങാൻ മന്ത്രിസഭാ യോഗ തീരുമാനം

Police

സംസ്ഥാനത്തെ പോലീസ് സേനക്കും എക്‌സൈസ് സേനക്കും ഫിംഗർ പ്രിന്റ് ബ്യൂറോക്കുമായി 130ലധികം വാഹനങ്ങൾ വാങ്ങാൻ തീരുമാനം. പോലീസ് സ്‌റ്റേഷനുകളിലേക്ക് 8.26 കോടി രൂപക്ക് 98 മഹീന്ദ്ര ബൊലേറോ വാഹനങ്ങളാണ് വാങ്ങുക. ഫിംഗർ പ്രിന്റ് ബ്യൂറോയ്ക്കായി ബൊലേറോ വാങ്ങാൻ 1.87 കോടി രൂപ അനുവദിച്ചു

ഈ വിഭാഗങ്ങളിലെ വാഹനങ്ങൾ കണ്ടം ചെയ്യുന്നതിന് ആനുപാതികമായി മാത്രമേ വാഹനങ്ങൾ വാങ്ങാവൂ എന്ന വ്യവസ്ഥയുണ്ട്. എക്‌സൈസ് വകുപ്പിന് 2.13 കോടി രൂപക്ക് 23 മഹീന്ദ്ര നിയോ വാഹനങ്ങൾ വാങ്ങാനും അനുമതിയായി.
 

Share this story