സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചു; ഏരിയ കമ്മിറ്റി അംഗത്തെ സിപിഎം പുറത്താക്കി

sona

ആലപ്പുഴ സിപിഎമ്മിൽ അച്ചടക്ക നടപടി. സൗത്ത് ഏരിയ കമ്മിറ്റി അംഗം പിഎ സോണയെ സിപിഎം പുറത്താക്കി. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചതിനാണ് നടപടി. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെയാണ് സോണക്കെതിരെ നടപടിയെടുത്തത്. കമ്മ്യൂണിസ്റ്റുകാരന്റെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തിയാണ് സോണയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് അന്വേഷണ കമ്മീഷൻ വിലയിരുത്തി

രണ്ട് മാസം മുമ്പാണ് വിവാദമുണ്ടാകുന്നത്. എ വി സോണ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചതായി സിപിഎമ്മുകാരിയായ വനിതയാണ് പരാതി നൽകിയത്. പരാതിക്കൊപ്പം സോണയുടെ ഫോണിലെ ദൃശ്യങ്ങളും സ്ത്രീ സമർപ്പിച്ചിരുന്നു. സോണയുടെ സഹപ്രവർത്തകയടക്കം 17 സ്ത്രീകളുടെ ദൃശ്യങ്ങളാണ് ഇയാൾ ഫോണിൽ സൂക്ഷിച്ചിരുന്നത്.
 

Share this story