പുതുപൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; കാർ യാത്രികൻ മരിച്ചു, മൂന്ന് പേർക്ക് പരുക്ക്

accident
മലപ്പുറം പുതുപൊന്നാനിയിൽ ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരൻ മരിച്ചു. കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇടുക്കി ചെറുതോണി സ്വദേശി ജോവിഷ് ആണ് മരിച്ചത്. ചെറുതോണി സ്വദേശികളായ രാജേഷ്, വിനോദ്, രാജേഷ് എന്നിവർക്കാണ് പരുക്കേറ്റത്. പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്. പരുക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
 

Share this story