ഗുരുവായൂർ ക്ഷേത്രത്തിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പ്രതിക്ക് 12 വർഷം തടവുശിക്ഷ

judge hammer

ഗുരുവായൂർ ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിൽ ഭക്ഷണം കഴിക്കാൻ ക്യൂ നിന്ന പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ യുവാവിന് 12 വർഷം തടവും ഇതുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പെരുമ്പിലാവ് ദേശത്തെ മുള്ളുവളപ്പിൽ വീട്ടിൽ വിനോദി (37) നാണ് ശിക്ഷ വിധിച്ചത്. 

2019 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഗുരുവായൂർ അമ്പലത്തിൽ അന്നദാന മണ്ഡപത്തിൽ ഭക്ഷണം കഴിക്കാൻ വരിയിൽ നിന്നിരുന്ന പ്രതി തന്റെ മുന്നിൽ നിന്നിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടി വിവരങ്ങൾ കൂടെയുണ്ടായിരുന്ന അമ്മയോട് പറഞ്ഞതിനെ തുടർന്ന് ഗുരുവായൂർ ടെംപിൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 

Share this story