സുൽത്താൻ ബത്തേരി ടൗണിൽ കാട്ടാനയുടെ വിളയാട്ടം; വഴിയാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

aana

വയനാട് സുൽത്താൻ ബത്തേരി നഗരമധ്യത്തിൽ കാട്ടാനയിറങ്ങി. വഴിയാത്രക്കാർ തലനാരിഴക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. ബത്തേരി നഗരത്തോട് ചേർന്ന കൃഷിയിടങ്ങളിൽ നിന്നിരുന്ന ആന പുലർച്ചെ രണ്ടരയോടെയാണ് നഗരത്തിലിറങ്ങിയത്. മെയിൻ റോഡിലൂടെ ഓടിനടന്ന കാട്ടാന നടപ്പാതയിൽ നിന്ന തമ്പി എന്നയാളെ തുമ്പിക്കൈ കൊണ്ട് ഇടിച്ച് നിലത്തിട്ടു. തമ്പിയെ ചവിട്ടാൻ ഒരുങ്ങിയെങ്കിലും നടപ്പാതയിലെ കൈവരി തടസ്സപ്പെടുത്തിയതിനാൽ ഇത് നടന്നില്ല

കെഎസ്ആർടിസി ബസിനും വാഹനങ്ങൾക്കും പിന്നാലെ കാട്ടാന ഓടി. നഗരസഭ ഓഫീസിന് മുന്നിലും കാട്ടാന ഓടിനടന്നു. ഏറെ പണിപ്പെട്ട് നാട്ടുകാർ ബഹളമുണ്ടാക്കിയാണ് കാട്ടാനയെ നഗരത്തിൽ നിന്നും മാറ്റിയത്. നിലവിൽ വനത്തോടു ചേർന്നുള്ള മുള്ളൻകുന്ന് ഭാഗത്താണ് കാട്ടാന നിൽക്കുന്നത്. തമിഴ്‌നാട് വനംവകുപ്പ് പിടികൂടി കാട്ടിൽ വിട്ട കൊലയാളി ആനയാണിതെന്ന് നാട്ടുകാർ പറയുന്നു.
 

Share this story