സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ചൊവ്വാഴ്ചയോടെ മഴ ലഭിച്ചേക്കും

rain
സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ചയോടെ കേരളത്തിൽ മഴ ലഭിച്ചേക്കും. തെക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിലും വടക്കൻ ജില്ലകളുടെ കിഴക്കൻ മേഖലകളിലും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. മഡഗാസ്‌കറിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടർന്നുള്ള അന്തരീക്ഷ സ്ഥിതിയുമാണ് മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്. ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പമുള്ള കാറ്റ് കേരളത്തിൽ പ്രവേശിക്കുന്നതും മഴയ്ക്ക് കാരണമാകും.
 

Share this story