ഗവർണറെ കൊണ്ട് കള്ളം പറയിപ്പിക്കുന്ന മുഖ്യമന്ത്രി ജനങ്ങളെ വഞ്ചിക്കുകയാണ്: കെ സുരേന്ദ്രൻ

K surendran

ഗവർണർ നിയമസഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപനം യാഥാർഥ്യം മറച്ചുവെക്കുന്ന പതിവ് നാടകമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഗവർണറെ കൊണ്ട് കള്ളം പറയിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു

കേരളത്തിലെ സാമ്പത്തിക മേഖല തകർന്നുതരിപ്പണമായി. ദൈനംദിന പ്രവർത്തനങ്ങൾ മുടങ്ങാതെ പോകുന്നത് മോദി സർക്കാരിന്റെ അനുഭാവ സമീപനം കൊണ്ടുമാത്രമാണ്. എന്നിട്ടും കേന്ദ്രസർക്കാരിനെ കുറ്റം പറഞ്ഞ് രക്ഷപ്പെടാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. 

ശമ്പളവും പെൻഷനും വിതരണം ചെയ്യാനാകാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. കേന്ദ്രം സംസ്ഥാനങ്ങൾക്കുള്ള വായ്പാ പരിധി ഉയർത്തിയെങ്കിലും അത് സ്വാഗതം ചെയ്യാതെ കേന്ദ്രത്തെ കുറ്റപ്പെടുത്താനാണ് നയപ്രഖ്യാപനം ഉപയോഗിച്ചത്. അനാവശ്യ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുകയാണ് പിണറായി സർക്കാരെന്നും സുരേന്ദ്രൻ പറഞ്ഞു.
 

Share this story