മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് ഇന്ന്; ഗവർണർക്ക് ക്ഷണമില്ല, പ്രതിപക്ഷ നേതാവ് പങ്കെടുക്കും

pinarayi governor

മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്ന് ഇന്ന്. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലാണ് വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വിരുന്നിലേക്ക് ക്ഷണമില്ല. 

അതേസമയം പ്രതിപക്ഷ നേതാവിനും മതമേലധ്യക്ഷൻമാർക്കും മന്ത്രിമാർക്കും വിരുന്നിലേക്ക് ക്ഷണമുണ്ട്. നേരത്തെ രാജ്ഭവനിൽ ഗവർണർ ഒരുക്കിയ വിരുന്നിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നുവെങ്കിലും സർക്കാരും പ്രതിപക്ഷവും ഇത് ബഹിഷ്‌കരിച്ചിരുന്നു.
 

Share this story