ചിന്ത ജെറോമിന്റെ ശമ്പളം ഒരു ലക്ഷമാക്കി ഉയർത്തും; മുൻകാല പ്രാബല്യത്തോടെ നൽകും
Thu, 5 Jan 2023

സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കാൻ തീരുമാനം. നിലവിൽ ചിന്തയുടെ ശമ്പളം 50,000 രൂപയാണ്. ഇത് ഒരു ലക്ഷം രൂപയാക്കാനാണ് തീരുമാനം. മുൻകാല പ്രാബല്യത്തോടെ ശമ്പളം അനുവദിക്കാനാണ് ധനവകുപ്പിന്റെ നീക്കം.
2018ലാണ് ശമ്പളം ഉയർത്തി തീരുമാനം വന്നത്. ചിന്ത ചുമതലയേറ്റ 2016 മുതൽ ശമ്പള വർധനവിന് പ്രാബല്യം വരും. ഇതോടെ ആറ് ലക്ഷത്തോളം രൂപ അധികമായി ചിന്തക്ക് ലഭിക്കും.