യുവാവിനെ തട്ടിക്കൊണ്ടുപോയ ഗുണ്ടകളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ; വെടിയുതിർത്ത് പോലീസ്

Police

കൊച്ചിയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി സർക്കാർ റസ്റ്റ് ഹൗസിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ച കേസിലെ പ്രതികളും പോലീസും തമ്മിൽ ഏറ്റുമുട്ടി. ഇന്ന് പുലർച്ചെ കുണ്ടറയിൽ വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾ പോലീസിനെ കണ്ടതോടെ വടിവാൾ വീശി. ഇതോടെ പോലീസ് നാല് റൗണ്ട് വെടിയുതിർത്തു

പിന്നാലെ പ്രതികൾ കായലിൽ ചാടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ ആറ് പ്രതികളെ പോലീസ് പിടികൂടിയിരുന്നു. രണ്ട് പ്രതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർ കുണ്ടറയിൽ ഒളിവിൽ കഴിയുന്നുണ്ടെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കൊല്ലത്ത് എത്തിയത്. പോലീസിനെ കണ്ടതോടെ പ്രതികൾ വടിവാൾ വീശുകയായിരുന്നു. 

ചെങ്ങന്നൂർ സ്വദേശി ലിബിൻ വർഗീസിനെ കാക്കനാട് നിന്നും തട്ടിക്കൊണ്ടുപോയി അടൂരിൽ വെച്ച് ക്രൂരമായി ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിലെ പ്രതികളാണ് ഇവർ. സാമ്പത്തിക ഇടപാടിലെ തർക്കങ്ങളും ഗുണ്ടാപകയുമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിൽ.
 

Share this story