കാട്ടാക്കടയിൽ ബാറിൽ രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷം; മൂന്ന് പേർക്ക് കുത്തേറ്റു

police line

തിരുവനന്തപുരം കാട്ടാക്കടയിൽ ബാറിൽ വെച്ച് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് കുത്തേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം രാത്രി പത്തര മണിയോടെയാണ് സംഭവം. കാട്ടാക്കട അഭിരാമി ബാറിൽ വെച്ചാണ് കത്തിക്കുത്ത് നടന്നത്

വൈശാഖ്, ശരത്ത്, പ്രകാശ് എന്നിവർക്കാണ് കുത്തേറ്റത്. മൂന്ന് പേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറ്റിലും നെഞ്ചിലും കുത്തേറ്റ വൈശാഖ്, പ്രകാശ് എന്നിവരുടെ നില ഗുരുതരമാണ്. ഇതിൽ പ്രകാശ് അക്രമി സംഘങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തയാളാണ്. ബാറിൽ നിന്ന് പുറത്തേക്ക് വരുന്നതിനിടെ അക്രിമസംഘം ഇയാളെ കുത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഭിലാഷ്, കിരൺ, രഞ്ജിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
 

Share this story