നസ്ലെന്റെ പേരിൽ മോദിക്കെതിരെ കമന്റിട്ടത് യുഎഇയിൽ നിന്ന്; ഫേക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത നിലയിൽ

naslen

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി കമന്റിട്ടെന്ന നടൻ നസ്ലെന്റെ പരാതിയിൽ വഴിത്തിരിവ്. കമന്റിട്ടത് യുഎഇയിൽ നിന്നുള്ള അക്കൗണ്ട് വഴിയാണെന്ന് പോലീസ് കണ്ടെത്തി. ഇതുസംബന്ധിച്ച് ഫേസ്ബുക്കിന് പോലീസ് കത്തയച്ചു. അതേസമയം അക്കൗണ്ട് ഡിലീറ്റ് ചെയ്ത നിലയിലാണ്

നസ്ലെൻ നേരത്തെ കാക്കനാട് സൈബർ പോലീസിൽ പരാതി നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ പിറന്നാൾ ദിവസം ചീറ്റകളെ തുറന്നുവിട്ടെന്ന വാർത്തയുടെ താഴെയാണ് നസ്ലെന്റെ പേരിൽ വ്യാജ കമന്റ് വന്നത്. തന്റെ പേരും ചിത്രവും ഉപയോഗിച്ച് നിർമിച്ച വ്യാജ അക്കൗണ്ടാണ് ഇതെന്ന് നസ്ലെൻ പിന്നീട് അറിയിച്ചിരുന്നു.
 

Share this story