നടൻ ബാലയെ അറ്റാക്ക് ചെയ്യാൻ ഗുണ്ടകൾ ശ്രമിച്ചെന്ന് പരാതി; ഫ്ലാറ്റിലെത്തിയത്ത് മൂന്നംഗസംഘം
Fri, 13 Jan 2023

കൊച്ചി: നടന്‍ ബാലയുടെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതായി പരാതി. ബാല ഇല്ലാത്ത സമയം വീട്ടില്‍ എത്തി അതിക്രമം നടത്തിയെന്നാണ് പരാതി. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നടന്‍ പരാതി നല്‍കി.
ആയുധങ്ങളുമായാണ് സംഘം എത്തിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു.മൂന്നംഗ സംഘമാണ് എത്തിയത്. ഭാര്യ ഫ്‌ലാറ്റില്‍ തനിച്ചുള്ളപ്പോഴാണ് അക്രമസംഘം എത്തിയതെന്നും പരാതിയില്‍ പറയുന്നു.