വിദ്യാർഥിനികളുടെ പരാതി; കൊല്ലത്ത് പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ

Police

കൊല്ലത്ത് പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. കിഴക്കേ കല്ലടയിലെ സ്വകാര്യ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനായ ജോസഫ് കുട്ടിയാണ് അറസ്റ്റിലായത്. പൂർവ വിദ്യാർഥികൾ അടക്കമുള്ളവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 

നിലവിൽ പ്ലസ് ടുവിൽ പഠിക്കുന്ന കുട്ടി സ്‌കൂൾ അധികൃതർക്ക് പരാതി നൽകുകയും പിന്നീട് സിഡബ്ല്യുസിയിലേക്ക് പരാതി കൈമാറുകയുമായിരുന്നു. സിഡബ്ല്യുസി പരാതി പോലീസിന് കൈമാറി. ഇതിന് പിന്നാലെയാണ് പൂർവവിദ്യാർഥികളും അധ്യാപകനെതിരെ രംഗത്തുവന്നത്. 2018 മുതൽ നാല് കേസുകളാണ് അധ്യാപകനെതിരെയുള്ളത്.
 

Share this story