ശിങ്കിടികളുടെ കൂട്ടമാണ് കോൺഗ്രസ്; അനിൽ ആന്റണിക്ക് പിന്തുണയുമായി ബിജെപി

bjp

എഐസിസി സോഷ്യൽ മീഡിയ കോർഡിനേറ്റർ അടക്കമുള്ള പദവികൾ രാജിവെച്ച അനിൽ ആന്റണിയെ പിന്തുണച്ച് ബിജെപി. രാജ്യത്തെ കുറിച്ച് ചിന്തിക്കുന്നവർക്ക് കോൺഗ്രസിൽ തുടരാനാകില്ലെന്ന് ബിജെപി വക്താവ് ജയ് വീർ ഷെർഗിൽ പറഞ്ഞു. ശിങ്കിടികളുടെ കൂട്ടമാണ് കോൺഗ്രസ് എന്നും ഷെർഗിൽ പരിഹസിച്ചു. അടുത്തിടെയാണ് ഷെർഗിലും കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നത്

അതേസമം അനിൽ ആന്റണിക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നു. ശബരിനാഥൻ, ഷാഫി പറമ്പിൽ, റിജിൽ മാക്കുറ്റി തുടങ്ങിയവർ അനിലിന്റെ രാജി സ്വാഗതം ചെയ്യുകയും പാർട്ടി നടപടി ആവശ്യപ്പെടുകയും ചെയ്തു. ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കില്ലെന്ന് പറഞ്ഞ് ശശി തരൂരും അനിൽ ആന്റണിയെ തള്ളി


 

Share this story