വിശ്വാസികൾക്ക് സ്ഥാനം നൽകുന്ന പാർട്ടിയാണ് കോൺഗ്രസ്;ആന്റണിയുടെ നിലപാട് കൃത്യം
Thu, 29 Dec 2022

എ കെ ആന്റണിക്ക് പിന്തുണയുമായി കെ മുരളീധരൻ. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്തും അമ്പലങ്ങളിൽ പോയിട്ടുണ്ട്. ഹിന്ദു മതത്തിന്റെ ഹോൾ സെയിൽ ബിജെപിക്ക് വിട്ടു കൊടുക്കുന്നത് സിപിഎമ്മാണെന്നും കെ മുരളീധരൻ പറഞ്ഞു. വിശ്വാസികൾക്ക് സ്ഥാനം നൽകുന്ന പാർട്ടിയാണ് കോൺഗ്രസ്
മൃദുഹിന്ദുത്വം എന്ന വാക്ക് യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതാണ്. കുറി തൊടാൻ പാടില്ലെന്ന നിലപാട് ശരിയല്ല. ആന്റണിയുടെ നിലപാട് കൃത്യമാണ്. മൃദുഹിന്ദുത്വം എന്ന വാക്ക് ലീഗ് ഇതുവരെ പ്രയോഗിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
സോളാർ കേസിൽ സിബിഐ ക്ലീൻ ചിറ്റ് നൽകിയതോടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് തെളിഞ്ഞു. വൃത്തികെട്ട രീതിയിലാണ് പിണറായിയുടെ പോലീസ് കേസന്വേഷിച്ചത്. മുഖ്യമന്ത്രി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും മുരളീധരൻ പറഞ്ഞു.