പത്തനംതിട്ടയിൽ കോൺഗ്രസ് നേതാവ് കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചു

surendran
പത്തനംതിട്ട ഡിസിസി സെക്രട്ടറി ആനന്ദപ്പള്ളി സുരേന്ദ്രൻ കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചു. ഇന്ന് രാവിലെ ആനന്ദപ്പള്ളി ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. റോഡിലൂടെ നടന്നുപോകുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.
 

Share this story