ഇന്ത്യയുടെ ആദർശത്തിന്റെ പ്രതിരൂപമാണ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം: രാഹുൽ ഗാന്ധി

rahul

ഇന്ത്യയുടെ ആദർശത്തിന്റെ പ്രതിരൂപമാണ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനമെന്ന് അവകാശപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷ പദം ചരിത്രപരമായ സ്ഥാനമാണ്. അധ്യക്ഷൻ ആരായാലും അത് ഉൾക്കൊണ്ട് പ്രവർത്തിക്കണം. തന്റെ നിലപാട് കോൺഗ്രസ് കുടുംബത്തെ അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളോട് ഇക്കാര്യം വിശദീകരിക്കാൻ താത്പര്യമില്ല

ഭാരത് ജോഡോ യാത്രയെ ഇടതുപക്ഷത്തിന് ആക്ഷേപിക്കാനാകില്ല. യാത്രയെ പുറമെ ആക്ഷേപിച്ചാലും ആശയത്തെ അവർക്ക് തള്ളിക്കളയാനാകില്ല. ആത്മാർഥതയോടെ ഒരു നേതാവും ഭാരത് ജോഡോ യാത്രയെ തള്ളിപ്പറയില്ല. എല്ലാത്തരം വർഗീയതയെയും എതിർക്കേണ്ടതാണെന്നും പോപുലർ ഫ്രണ്ട് റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.
 

Share this story