തരൂരിന്‌ വിലക്കേർപ്പെടുത്തിയതിൽ ഗൂഢാലോചന; പിന്നിൽ ആരെന്ന് അറിയാം: കെ മുരളീധരൻ

muraleedharan

ശശി തരൂരിന്റെ മലബാർ സന്ദർശനവുമായി ബന്ധപ്പെട്ട പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കെ മുരളീധരൻ എംപി. ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് അറിയാം. ഡിസിസി പ്രസിഡന്റ് എല്ലാം പറഞ്ഞിട്ടുണ്ട്. ഷാഫി പറമ്പിൽ നിരപരാധിയാണ്. ഔദ്യോഗികമായി അറിയിച്ചിട്ടാണ് പരിപാടി സംഘടിപ്പിച്ചത്

പരിപാടിക്ക് തടയിട്ടതിന്റെ ഉദ്ദേശം മറ്റ് ചിലതാണ്. മുഖ്യമന്ത്രി സ്ഥാനാർഥിയായി മാധ്യമങ്ങൾ തരൂരിനെ അവതരിപ്പിച്ചു. ഇത്തരം മോഹങ്ങൾ ഉള്ളവരാണ് ഇതിന് പിന്നിലെന്ന് കരുതുന്നതിൽ തെറ്റില്ല. നേതാക്കൾക്ക് എല്ലാ കാര്യവും അറിയാം. അതിനാൽ അന്വേഷണം വേണമെന്ന അഭിപ്രായമില്ല

തരൂരിനെ വിലക്കേണ്ട കാര്യമില്ല. വിലക്കിയതിനാൽ വലിയ വാർത്താ പ്രാധാന്യം കിട്ടി. ഇത് കോൺഗ്രസിന് നല്ലതല്ല. തരൂരിന്റെ സന്ദർശനം പാർട്ടിയെ ശക്തിപ്പെടുത്താനാണ്. വിലക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്. അതാണ് അവസാന വാക്കെന്നും മുരളീധരൻ പറഞ്ഞു.
 

Share this story