ഘടകകക്ഷി എംഎൽഎയുടെ വിമർശനം; ഭരിക്കാൻ മറന്നുപോയ സർക്കാരാണ് കേരളത്തിലെന്ന് സതീശൻ

VD Satheeshan

ഭരിക്കാൻ മറന്നുപോയ സർക്കാരാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന പ്രതിപക്ഷ ആക്ഷേപം എൽഡിഎഫിലെ ഘടകകക്ഷികൾക്കും ബോധ്യമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് നടക്കുന്നതെന്ന് പ്രതിപക്ഷം പലതവണ പറഞ്ഞതാണ്. ഇത് ഘടകകക്ഷി എംഎൽഎമാർ തന്നെ തുറന്നുപറഞ്ഞതിലൂടെ സർക്കാരിന്റെ പരാജയത്തിന്റെ ആഴം ജനങ്ങൾക്ക് ബോധ്യപ്പെട്ടെന്നും സതീശൻ പറഞ്ഞു

എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ കെബി ഗണേഷ് കുമാർ സർക്കാർ പ്രവർത്തനങ്ങളെ വിമർശിച്ചത് ചൂണ്ടിക്കാണിച്ചാണ് സതീശന്റെ പരാമർശം. എൽഡിഎഫ് ഘടകകക്ഷി നേതാവ് മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനം പോരെന്നും കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ഇത് സിപിഐയിലെയും സിപിഎമ്മിലെയും എംഎൽഎമാർ കയ്യടിച്ച് അംഗീകരിക്കുകയും ചെയ്തു. ഗവർണറെ കൊണ്ട് പച്ചക്കള്ളം പറയിപ്പിച്ച അതേ ദിവസമാണ് ഭരണകക്ഷി എംഎൽഎ സർക്കാരിനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചതെന്നും വിഡി സതീശൻ പറഞ്ഞു
 

Share this story