വിവാദ പരാമർശം: മുസ്ലിം ലീഗ് ഉന്നതാധികാര യോഗം ചേരും; കെ എം ഷാജിയെ വിളിപ്പിച്ചേക്കും

shaji

കെഎം ഷാജിയുടെ വിവാദ പരാമർശങ്ങൾ ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. കെ എം ഷാജിയെ യോഗത്തിലേക്ക് വിളിപ്പിച്ചേക്കും. പിഎംഎ സലാം, പി കെ ഫിറോസ് തുടങ്ങിയവരുടെ പരാമർശങ്ങളും ചർച്ചയാകും. കെഎം ഷാജിക്കെതിരെ കടുത്ത നിലപാട് വേണമെന്ന നിലപാടിലാണ് പി കെ കുഞ്ഞാലിക്കുട്ടി പക്ഷം

ഷാജിയുടെ പരാമർശങ്ങൾ പലതും നേതാക്കളെ പ്രതിരോധത്തിലാക്കുന്നുവെന്നായിരുന്നു പ്രവർത്തക സമിതി യോഗത്തിൽ ഉയർന്ന വിമർശനം. എൽഡിഎഫ് സർക്കാരിനോട് പി കെ കുഞ്ഞാലിക്കുട്ടിക്ക് മൃദുസമീപനമാണെന്ന് ആരോപിച്ച് രൂക്ഷമായ വിമർശനങ്ങളാണ് പ്രവർത്തക സമിതി യോഗത്തിൽ കെഎം ഷാജിയും കെഎസ് ഹംസയും നടത്തിയത്. 

മുസ്ലിം ലീഗിൽ അഞ്ചക്ക അച്ചടക്ക സമിതി കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്. അച്ചടക്ക ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
 

Share this story