വിവാദങ്ങൾ ബാക്കി; എം ശിവശങ്കർ ഈ മാസം 31ന് സർവീസിൽ നിന്ന് വിരമിക്കും

sivasankar

സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എം ശിവശങ്കർ ഈ മാസം 31ന് സർവീസിൽ നിന്ന് വിരമിക്കും. ചൊവ്വാഴ്ചയാണ് വിരമിക്കേണ്ടതെങ്കിലും ഈ മാസം 31 വരെ അദ്ദേഹത്തിന് തുടരാം. ഡെപ്യൂട്ടി കലക്ടറായാണ് ശിവശങ്കർ സർവീസിൽ പ്രവേശിച്ചത്. 1995ൽ ഐഎഎസ് ലഭിച്ചു. 

പിന്നീട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പദത്തിൽ വരെ ശിവശങ്കർ എത്തി. ഇതിനിടെയാണ് നിരവധി കേസുകളിലും ആരോപണങ്ങളിലും ശിവശങ്കർ കുടുങ്ങുന്നത്. സ്വർണക്കടത്ത്, സ്പ്രിംക്ലർ കരാർ, ലൈഫ് മിഷൻ കേസുകളിൽ ശിവശങ്കർ കുടുങ്ങിയിരുന്നു

സ്വർണക്കടത്ത് കേസിനെ തുടർന്ന് 2020 ജൂലൈ ഒന്നിന് സസ്‌പെൻഷനിലായി. ഒരു വർഷവും അഞ്ച് മാസത്തിനും ശേഷം സർവീസിൽ തിരികെ എത്തി. നിലവിൽ കായിക-യുവജനകാര്യം സെക്രട്ടറിയുടെയും മൃഗ സംരക്ഷണ വകുപ്പിന്റെയും ചുമതലയാണ് ശിവശങ്കറിനുള്ളത്.
 

Share this story