കുതിരാന്‍ ദേശീയപാതയിലെ വിള്ളൽ; പ്രൊജക്ട് ഡയറക്ടർ ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകി

Kuthiran

തൃശ്ശൂര്‍: കുതിരാൻ ദേശീയപാതയിലെ വിള്ളൽ സംബന്ധിച്ച് പ്രോജക്ട് ഡയറക്ടർ ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകി. കരാർ കമ്പനിയായ കെ.എം.സി.യുടെ പിഴവ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പ്ലാൻ പ്രകാരമുള്ള ചരിവ് കൽക്കെട്ടിന് നൽകിയിട്ടില്ലെന്നും കൽക്കെട്ടിൽ വാട്ടർ പ്രൂഫിംഗ് നടത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സർവീസ് റോഡ് നികത്താനും പ്ലാൻ അനുസരിച്ച് ചരിവ് നൽകാനും കരാർ കമ്പനിക്ക് നിർദ്ദേശം നൽകി. നിലവിലുള്ള ചരിവിൽ വാട്ടർ പ്രൂഫിംഗ് നടത്താനും ജൂണിൽ മഴ ആരംഭിക്കുന്നതിന് മുമ്പ് തകരാർ പരിഹരിക്കാനും എൻഎച്ച്എഐ കരാർ കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വഴുക്കുംപാറ മേല്‍പ്പാലത്തില്‍ പരിശോധനയ്ക്കെത്തിയ പ്രോജക്ട് മാനേജർ നിർമ്മാണത്തിലെ വീഴ്ചകൾ സമ്മതിച്ചിരുന്നു.

Share this story