കോടികളുടെ നിക്ഷേപ തട്ടിപ്പ്; എനി ടൈം മണിയുടെ ഡയറക്ടർമാർ അറസ്റ്റിൽ

any

കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എനി ടൈം മണിയുടെ ഡയറക്ടർമാർ അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി ഗഫൂർ, മലപ്പുറം സ്വദേശി ഷൗക്കത്തലി എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരി സ്വദേശിയുടെ പരാതിയിലാണ് നടപടി. 59 ലക്ഷം രൂപ നഷ്ടമായെന്നാണ് പരാതിക്കാരൻ പറയുന്നത്. ഇതിന് പിന്നാലെ പണം നഷ്ടപ്പെട്ട നൂറോളം പേർ പരാതിയുമായി എത്തിയിരുന്നു

തലശ്ശേരിയിലെ ഒരു ഡോക്ടറാണ് 59 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് കാണിച്ച് പരാതി നൽകിയത്. അർബൻ നിധിയുടെ സഹസ്ഥാപനമാണ് എനി ടൈം മണി. കണ്ണൂർ കേന്ദ്രീകരിച്ചാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് ഇവർ നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്. രണ്ട് മാസം മുമ്പ് സ്ഥാപനത്തിന്റെ പ്രവർത്തനം ഭാഗികമായി നിലയ്ക്കുകയായിരുന്നു. ഇപ്പോൾ പൂർണമായും സ്ഥാപനം പൂട്ടിയതോടെയാണ് പരാതിയുമായി ആളുകൾ വരാൻ തുടങ്ങിയത്.
 

Share this story