എക്സൈസ്-പൊലീസ് സേനകൾക്കായി 130 ലധികം ബൊലേറോ വാങ്ങാൻ തീരുമാനം

Police

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സേന, എക്സൈസ് വകുപ്പ്, വിരലടയാള ബ്യൂറോ എന്നിവയ്ക്കായി 130 ലധികം വാഹനങ്ങൾ വാങ്ങാൻ തീരുമാനം. 8 കോടിയിലധികം രൂപയ്ക്കാണ് 98 മഹീന്ദ്ര ബൊലേറോ വാഹനങ്ങൾ വാങ്ങുന്നത്. വിരലടയാള ബ്യൂറോയ്ക്കായി മഹീന്ദ്ര ബൊലേറോ വാഹനങ്ങൾ വാങ്ങുന്നതിന് 1,87,01,820 രൂപ അനുവദിച്ചു.

അതേ വിഭാ​ഗത്തിലെ വാഹനങ്ങൾ കണ്ടം ചെയ്യുന്നതിന് ആനുപാതികമായി മാത്രമേ വാഹനം വാങ്ങാവൂ എന്ന വ്യവസ്ഥയുണ്ട്. 2,13,27,170 രൂപയ്ക്ക് 23 മഹീന്ദ്ര നിയോ വാഹനങ്ങൾ വാങ്ങാൻ എക്സൈസ് വകുപ്പിന് അനുമതി നൽകിയിട്ടുണ്ട്

Share this story