നോട്ടുനിരോധനം: മറിച്ചൊരു വിധി പ്രതീക്ഷിക്കാൻ മാത്രം ആരും നിഷ്‌കളങ്കരല്ലെന്ന് തോമസ് ഐസക്

issac

നോട്ട് നിരോധനം ശരിവെച്ച സുപ്രീം കോടതി വിധിയും പൊക്കിപ്പിടിച്ച് പ്രതിപക്ഷം മാപ്പ് പറയണമെന്ന് പറയുന്ന ബിജെപിയുടെ തൊലിക്കട്ടി അപാരമെന്ന് സിപിഎം നേതാവ് തോമസ് ഐസക്. നോട്ട് റദ്ദാക്കലിലൂടെ എന്ത് നേടി. സാമ്പത്തിക വളർച്ച താഴേക്ക് പോയി. 15 ലക്ഷം കോടി വരുമാനം ഇല്ലാതായി. 52 ദിവസം സമയം നൽകിയെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം അസംബന്ധമാണ്. മോദിയെ ജനകീയ കോടതിയിൽ വിചാരണ ചെയ്യണം. മറിച്ചൊരു വിധി പ്രതീക്ഷിക്കാൻ മാത്രം ആരും നിഷ്‌കളങ്കരല്ലെന്നും തോമസ് ഐസക് പറഞ്ഞു

സുപ്രീം കോടതി നോക്കിയത് ഭരണപരമായ നടപടിക്രമങ്ങൾ മാത്രമാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാലും പ്രതികരിച്ചു. വലിയ ആഘാതമുണ്ടായി എന്നാണ് എല്ലാ പഠനങ്ങളും കാണിച്ചത്. നോട്ടുനിരോധനം കൊണ്ട് ഒരു ഫലവും ഉണ്ടായില്ല. വിധി അക്കാദമിക് എക്‌സർസൈസ് മാത്രമാണ്. സാമ്പത്തികമായി നോട്ട് നിരോധനം രാജ്യത്തെ തകർത്തുവെന്നും ബാലഗോപാൽ പറഞ്ഞു.
 

Share this story