ആ​ശ്രി​ത നി​യ​മ​നം, നാ​ലാം ശ​നി അ​വ​ധി; എ​തി​ർ​ത്ത് സ​ർ​വീ​സ് സം​ഘ​ട​ന​ക​ൾ

Rafi

തിരുവനന്തപുരം: നാ​ലാം ശ​നി​യാ​ഴ്ച അ​വ​ധി​യാ​ക്കു​ന്ന​തി​നും ആ​ശ്രി​ത നി​യ​മ​നം പ​രി​ഷ്ക്ക​രി​ക്കാ​നു​മു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തെ എ​തി​ർ​ത്ത് സ​ർ​വീ​സ് സം​ഘ​ട​ന​ക​ൾ. ചീ​ഫ് സെ​ക്ര​ട്ട​റി വി​ളി​ച്ച യോ​ഗം തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു.

നാ​ലാം ശ​നി​യാ​ഴ്ച അ​വ​ധി​യാ​ക്കു​മ്പോ​ള്‍ എ​ല്ലാ ദി​വ​സ​വും പ​തി​ന​ഞ്ച് മി​നി​റ്റ് അ​ധി​കം ജോ​ലി ചെ​യ്യ​ണ​മെ​ന്ന വ്യ​വ​സ്ഥ സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട് വ​ച്ചു. ഇ​തി​നെ​യും കാ​ഷ്യ​ല്‍ ലീ​വു​ക​ളി​ല്‍ അ​ഞ്ചെ​ണ്ണം വെ​ട്ടി​ക്കു​റ​ക്കു​ന്ന​തി​ലു​ള്ള വ്യ​വ​സ്ഥ​ക​ളി​ലു​മാ​ണ് പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ളു​ടെ എ​തി​ര്‍​പ്പ്. ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​ക​ളാ​ക​ട്ടെ നാ​ലാം ശ​നി​യാ​ഴ്ച അ​വ​ധി വേ​ണ്ട​ന്ന നി​ല​പാ​ടെ​ടു​ത്തു.

ആ​ശ്രി​ത നി​യ​മ​നം അ​ഞ്ചു​ശ​ത​മാ​ന​മാ​ക്കി പ​രി​മി​ത​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് സ​ര്‍​വീ​സ് സം​ഘ​ട​ന​ക​ള്‍ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​ശ്രി​ത നി​യ​മ​ന​ത്തി​ല്‍ നി​ല​വി​ലെ രീ​തി തു​ട​ര​ണ​മെ​ന്നും സ​ര്‍​വീ​സ് സം​ഘ​ട​ന​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ആ​ശ്രി​ത നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ന​ല്‍​കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ പ​ത്തു​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍​കാ​നു​ള്ള നി​ര്‍​ദേ​ശ​മാ​ണ് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​വ​ച്ച​ത്. ഇ​ത് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ഭ​ര​ണ​പ​ക്ഷ അ​നു​കൂ​ല സം​ഘ​ട​ന​ക​ള്‍ അ​ട​ക്ക​മു​ള്ള സ​ര്‍​വീ​സ് സം​ഘ​ട​ന​ക​ള്‍ വ്യ​ക്ത​മാ​ക്കി. ആ​ശ്രി​ത നി​യ​മ​ന​ത്തി​ല്‍ നി​ല​വി​ലെ രീ​തി തു​ട​ര​ണ​മെ​ന്ന് സം​ഘ​ട​ന​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Share this story