എ വി ഗോപിനാഥുമായുള്ള അഭിപ്രായ വ്യത്യാസം; പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

radha

പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. മുൻ കോൺഗ്രസ് നേതാവ് എ വി ഗോപിനാഥുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജി. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനൊപ്പം അംഗത്വ സ്ഥാനവും രാധാ മുരളി രാജിവെച്ചിട്ടുണ്ട്. രാജിവെക്കണമെന്ന കടുത്ത സമ്മർദവും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന ഭീഷണിയെയും തുടർന്നാണ് രാജിയെന്ന് രാധാ മുരളി പറഞ്ഞു

എവി ഗോപിനാഥ് തന്നെ സ്വതന്ത്രമായി ഭരിക്കാൻ അനുവദിച്ചില്ലെന്നും ഇവർ ആരോപിച്ചു. അതേസമയം രണ്ടര വർഷം കഴിഞ്ഞാൽ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറണമെന്ന് ധാരണയുണ്ടായിരുന്നതായും ഈ ധാരണ തെറ്റിച്ചതിനെ തുടർന്ന് അംഗങ്ങൾ അവിശ്വാസം കൊണ്ടുവരുമെന്ന് ഉറപ്പായപ്പോഴാകും രാധ രാജി വെച്ചതെന്ന് എവി ഗോപിനാഥ് പറഞ്ഞു.
 

Share this story