മോദിക്കെതിരായ ഡോക്യുമെന്ററി പ്രദർശിപ്പിക്കരുത്; മുഖ്യമന്ത്രിക്ക് കത്ത് നൽകി സുരേന്ദ്രൻ

K Surendran

ഇന്ത്യയുടെ ജനാധിപത്യത്തെയും പരമോന്നത നീതി പീഠത്തെയും അപമാനിക്കുന്ന വിവാദ ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശ നീക്കങ്ങൾക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണ് പ്രദർശനം അനുവദിക്കുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു

ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തരമായ ഇടപെടൽ ആവശ്യമാണ്. രണ്ട് ദശകം മുമ്പ് നടന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾ വീണ്ടും ഓർമിപ്പിക്കുന്നത് മതസ്പർധ വളർത്താൻ ലക്ഷ്യമിട്ടാണെന്നത് വ്യക്തമാണ്. ഇത്തരം രാജ്യദ്രോഹ പ്രവർത്തനങ്ങൾ മുളയിലെ നുള്ളണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
 

Share this story