ഡോക്ടറെ മർദിച്ച സംഭവം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ നാളെ പിജി ഡോക്ടർമാരുടെ സമരം

medical

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നാളെ പിജി ഡോക്ടർമാരുടെ സമരം. മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാളെ രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെ സമരം നടത്തും. ഒപി, കിടത്തി ചികിത്സ എന്നിവയെ സമരം ബാധിക്കും. അത്യാഹിത വിഭാഗം, ഐസിയു, ലേബർ റൂം എന്നിവയെ സമരം ബാധിക്കില്ല.

ഡോക്ടറെ മർദിച്ച സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിട്ടുണ്ട്. ന്യൂറോ സർജറി വിഭാഗത്തിലെ റസിഡന്റ് ഡോക്ടറെയാണ് രോഗിയുടെ ഭർത്താവ് മർദിച്ചത്. തലച്ചോറിലെ മുഴയുമായി ചികിത്സക്കെത്തിയ കൊല്ലം സ്വദേശി ശുഭ മരിച്ച വിവരം ഡോക്ടർ അറിയിച്ചപ്പോഴായിരുന്നു ഭർത്താവ് സെന്തിൽ കുമാറിന്റെ മർദനം. വിവരം കേട്ടയുടനെ സെന്തിൽ കുമാർ ഡോക്ടറെ അസഭ്യം പറഞ്ഞ് വയറ്റിൽ ചവിട്ടിയെന്നാണ് പരാതി.
 

Share this story