ലഹരിക്കടത്ത്: സിപിഎം കൗൺസിലർ എ ഷാനവാസിന് ക്ലീൻ ചിറ്റ് നൽകി ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച്
Jan 29, 2023, 10:44 IST

ലഹരിക്കടത്ത് കേസിലടക്കം ആരോപണവിധേയനായ സിപിഎം കൗൺസിലർ എ ഷാനവാസിന് ക്ലീൻ ചിറ്റ്. ലഹരി ഇടപാടിൽ ബന്ധമുള്ളതായി വിവരമില്ലെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. കേബിൾ കരാറുകാരൻ എന്ന നിലയിൽ നല്ല വരുമാനമുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവില്ല
കരുനാഗപ്പള്ളി കേസിൽ ഷാനവാസ് പ്രതിയല്ല. സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന് വിരുദ്ധമാണ് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ലഹരിക്കടത്ത് കേസ് പ്രതി ഇജാസ് ഷാനവാസിന്റെ ബിനാമി എന്നായിരുന്നു സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്. ക്രിമിനൽ, മാഫിയ, ലഹരി ഇടപാട് ബന്ധമുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇതെല്ലാം തള്ളിയാണ് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്.